Latest Updates

അടുക്കളയിലെ അവിഭാജ്യ ഘടകമാണ് ഉലുവ. അച്ചാറിനും സാമ്പാറിനും സ്വാദ് കിട്ടണമെങ്കില്‍ ഉലുവ  ഉണ്ടായാലേ തീരൂ. അതുപോലെ ഉലുവ ചേര്‍ന്നാല്‍ മാത്രം രുചി പൂര്ണമാകുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്. 

മിക്കവാറും എല്ലാ ഇന്ത്യന്‍ അടുക്കളകളിലും കാണപ്പെടുന്ന മേത്തി അല്ലെങ്കില്‍ ഉലുവ് പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്.  വൈവിധ്യമാര്‍ന്ന ഉപയോഗമുണ്ട ഇതിന്. അവിശ്വസനീയമായ ഔഷധഗുണമുള്ള ഉലുവ പാരമ്പര്യചികിത്സാരീതികളില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദ്ദം, യൂറിക് ആസിഡിന്റെ അളവ്, വിളര്‍ച്ച ചികിത്സ, മുടി കൊഴിച്ചില്‍ തടയല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് ഉലുവ പരിഹാരമാണ്. ഫോളിക് ആസിഡ്, റൈബോഫ്‌ലേവിന്‍, കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, വിറ്റാമിന്‍ എ, ബി6, സി, കെ തുടങ്ങിയ നിരവധി പോഷകങ്ങളുടെ ഉറവിടം കൂടിയാണിത്.  ശരീരത്തിലെ ഗ്ലൂക്കോസ് ടോളറന്‍സ് മെച്ചപ്പെടുത്താന്‍ മേത്തി സഹായിക്കുന്നു. ഇതില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്, ദഹനം മന്ദഗതിയിലാക്കാനും കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യാനും  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും  സഹായിക്കുന്നു.

ഉലുവയുടെ ഗുണങ്ങള്‍

* ഉലുവ വിശപ്പും ദഹനശക്തിയും മെച്ചപ്പെടുത്തുന്നു. മുലപ്പാല്‍ കൂട്ടുന്നു.

* പ്രമേഹം നിയന്ത്രിക്കാനും കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ മെച്ചപ്പെടുത്താനും മേത്തി വിത്തുകള്‍ ഫലപ്രദമാണ്.

* മുടി കൊഴിച്ചില്‍, നര, യൂറിക് ആസിഡിന്റെ അളവ് (ഗൗട്ട്) എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് രക്തത്തിലെ വിഷാംശം ഇല്ലാതാക്കി അനീമിയ ചികിത്സിക്കാനും അവ സഹായിക്കുന്നു.

* നാഡീവ്യൂഹം, പക്ഷാഘാതം, മലബന്ധം, വയറുവേദന, ശരീരവേദന, നടുവേദന, കാല്‍മുട്ട് സന്ധി വേദന മുതല്‍ പേശിവലിവ് വരെ വാത സംബന്ധമായ അസുഖങ്ങളെ ചികിത്സിക്കാന്‍ ഉലുവ  ഉപയോഗപ്രദമാണ്.

* ചുമ, ആസ്ത്മ, ബ്രോങ്കൈറ്റിസ്, നെഞ്ചിലെ തിരക്ക്, പൊണ്ണത്തടി തുടങ്ങിയ കഫ വൈകല്യങ്ങള്‍ ഒഴിവാക്കാന്‍  സഹായിക്കുന്നു.

ഉഷ്ണസ്വഭാവമായതിനാല്‍ മൂക്കിലൂടെയുള്ള രക്തസ്രാവം, ആര്‍ത്തവകാലത്തെ അമിത രക്തസ്രാവം എന്നിവയ്ക്ക് ഉപയോഗിക്കരുത്.

 ഭക്ഷണത്തില്‍ ഉലുവ എങ്ങനെ ഉള്‍പ്പെടുത്താം

1. 1-2 ടേബിള്‍സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ കുതിര്‍ത്ത് രാവിലെ  കഴിക്കുകയോ ചായയായി കുടിക്കുകയോ ചെയ്യുക.

2. 1 ടീസ്പൂണ്‍ ഉലുവപ്പൊടി ദിവസത്തില്‍ രണ്ടുതവണ ഭക്ഷണത്തിന് മുമ്പോ രാത്രിയിലോ ചെറുചൂടുള്ള പാലിലോ വെള്ളത്തിലോ കഴിക്കുക.

3. വിത്ത് പേസ്റ്റ് രൂപത്തിലാക്കി തൈര് / കറ്റാര്‍ വാഴ ജെല്‍ / വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍, മുടി കൊഴിച്ചില്‍, നര എന്നിവ കുറയ്ക്കും.

4. കറുത്ത വൃത്തങ്ങള്‍, മുഖക്കുരു, മുഖക്കുരു പാടുകള്‍, ചുളിവുകള്‍ എന്നിവയ്ക്ക് റോസ് വാട്ടര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഉലുവ പേസ്റ്റ് സഹായിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice